വയനാട് ദുരന്തത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തുന്നത് - വി മുരളീധരൻ

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നൽകുന്നുവെന്ന് മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനെക്കുറിച്ച് ഹൈക്കോടതിയിലും വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രിക്ക് മറുപടിയില്ല.

author-image
Rajesh T L
New Update
wayanad

വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നൽകുന്നുവെന്ന്  മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനെക്കുറിച്ച് ഹൈക്കോടതിയിലും വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രിക്ക്  മറുപടിയില്ല.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു അറിവുമില്ലെന്നും വി.മുരളീധരൻ ആരോപിച്ചു.കരുതലും കൈത്തങ്ങുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അത് വക്കിൽ മാത്രം പോരാ പ്രവൃത്തിയിലും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.ദുരന്ത നിവാരണത്തിന്റെ അടിസ്ഥാന ധാരണയില്ലാത്തത് ആഭ്യന്തരമന്ത്രിക്കല്ല പകരം സംസ്ഥാന മുഖ്യമന്ത്രിക്കാണ് എന്നുള്ളത് നിയമം അറിയാവുന്ന എല്ലാവര്ക്കും ബോധ്യമാകും.കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ  കഴിയാത്തവർ അതിനു പിന്നാലെ വാർത്ത സമ്മേളനം നടത്തി ആഭ്യന്തര മന്ത്രിക്കെതിരായിട്ട് ആരോപണം ഉന്നയിക്കുന്നു എന്ന്  പറയുന്നതിന്റെ  വസ്തുത  എല്ലാവരും തിരിച്ചറിയണമെന്നും വി.മുരളീധരൻ  കൂട്ടിച്ചേർത്തു.   

V.Muralidharan cheif minister pinarayi vijayan wayanad disaster