Neet exam
നീറ്റ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയിലെ ക്രമക്കേടില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകളാണ് പുറത്തുവന്നത്. അത്യന്തം ഗൗരവതരമായ വിഷയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.നീറ്റ് പരീക്ഷയിലെ അശ്രദ്ധ അതീവ ഗൗരവത്തോടെ കാണമെന്ന് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വീഴ്ചകള്‍ ഉണ്ടായെങ്കില്‍ അത് അംഗീകരിക്കണമെന്നും പരിഹരിക്കണമെന്നും കോടതി പറഞ്ഞു. കുട്ടികളുടെ കഠിനാധ്വാനത്തെ കാണാതെ പോകരുതെന്നും കോടതി വ്യക്തമാക്കി.പരീക്ഷാ നടത്തിപ്പുകാരെന്ന നിലയില്‍ നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍ടിഐക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും പരിഹരിക്കപ്പെടണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഏജന്‍സി തയാറാകണം. തുടര്‍ നടപടി എന്താണെന്ന് ഏജന്‍സി വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.