മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയംവിമര്‍ശനം നടത്തേണ്ടത്: പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാധ്യമങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉയർന്നിട്ടും ഇത്തരം കാര്യങ്ങളിൽ മാറ്റമില്ലാത്തതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു.

author-image
Rajesh T L
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മാധ്യമങ്ങള്‍ ചെയ്യുന്ന ചെറ്റത്തരത്തിന് താനാണോ സ്വയംവിമര്‍ശനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ വിമര്‍ശനത്തില്‍ സ്വയംവിമര്‍ശനം നടത്തേണ്ടതുണ്ടോയെന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. റിപ്പോര്‍ട്ടര്‍ ടി വിക്ക്നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിരന്തരം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ അതില്‍ ഏന്തെങ്കിലും സ്വയം വിമര്‍ശനം വേണമെന്ന് തോന്നിയിയിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാധ്യമങ്ങള്‍ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്, അതിന് ഞാനാണോ സ്വയംവിമര്‍ശനം നടത്തേണ്ടത്. മാധ്യമങ്ങളല്ലെ സ്വയം വിമര്‍ശനം നടത്തേണ്ടത്. നിങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ എന്ന വ്യക്തിയെയാണോ ആക്രമിക്കുന്നത്. എല്‍ഡിഎഫ് എന്ന മേഖലയെ തന്നെയല്ലെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതല്ലെ വസ്തുത. അതെന്താണ് മറന്ന് പോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

മാധ്യമങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉയർന്നിട്ടും ഇത്തരം കാര്യങ്ങളിൽ മാറ്റമില്ലാത്തതിനെ കുറിച്ചും പിണറായി പ്രതികരിച്ചു. മാധ്യമ വിമര്‍ശനം ഉന്നയിച്ചാലും ഇതിനൊന്നും മാറ്റം വരില്ല. കാരണം ഇതൊരു നിലപാടാണ് . അതിൻറെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരുന്നതല്ലെ അതിനൊരു മാറ്റവുമില്ലല്ലോ എന്നും മുഖ്യമന്ത്രി ആരോപിച്ചു.

media pinarayai vijayan