സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് തിരിച്ചു

അതെസമയം  മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നുമാണ് അദ്ദേഹത്തിന്റെ ഓഫിസിൽ നിന്നുള്ള സൂചന.

author-image
Greeshma Rakesh
Updated On
New Update
cm

cm pinarayi vijayan and family to dubai for private trip

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിനായി  മുഖ്യമന്ത്രിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു.തിങ്കളാഴ്ച പുലർച്ചെ കൊച്ചി  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യാത്ര പുറപ്പെട്ടത്.മകനെ കാണാനാണ്‌ യാത്ര എന്നാണ് ലഭിക്കുന്ന വിവരം.അതെസമയം  മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നുമാണ് അദ്ദേഹത്തിന്റെ ഓഫിസിൽ നിന്നുള്ള സൂചന.

ഞായറാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന്റെ യാത്രക്ക് കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിച്ചത്. വിവിധ ജില്ലകളിലെ പൊതു പരിപാടി മാറ്റിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര. സ്വകാര്യ സന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

 

 

 

dubai kerala news cm pinarayi vijayan