യാത്രയിൽ മാറ്റം: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി

ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ദുബായിൽനിന്ന് ഓൺലൈനായി പങ്കെടുക്കുമെന്നാണു സൂചന

author-image
Vishnupriya
New Update
pinarayi

പിണറായി വിജയൻ (ഫയൽ ചിത്രം)

Listen to this article
0.75x1x1.5x
00:00/ 00:00

ദുബായ്:  മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തിയാണ് ദുബായിലെത്തിയിരിക്കുന്നത്. കുടുംബവും ഒപ്പമുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ദുബായിൽനിന്ന് ഓൺലൈനായി പങ്കെടുക്കുമെന്നാണു സൂചന. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്.

സിംഗപ്പൂരിൽനിന്നു  ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. ഈ മാസം 19ന് ആണ് ദുബായിൽ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ശനിയാഴ്ച കേരളത്തിലേക്കു തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരം.

പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം കൂടിയിരുന്നില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ പരിഗണനയിൽ വരാത്തത്.  ജൂൺ 6 വരെ പെരുമാറ്റച്ചട്ടം തുടരും.  

chief minister pinarayi vijayan