കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യം: മുഖ്യമന്ത്രി

കിഫ്ബി തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം നടക്കുന്നുണ്ട്. വരവു ചെലവ് കണക്കും പദ്ധതി രേഖകളും സുതാര്യമാണ്.

author-image
Biju
New Update
eyr

Pinarayi Vijayan

തിരുവനന്തപുരം: കിഫ്ബിക്ക് എതിരായ പ്രതിപക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയില്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതില്‍ അതിശയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

കിഫ്ബി തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം നടക്കുന്നുണ്ട്. വരവു ചെലവ് കണക്കും പദ്ധതി രേഖകളും സുതാര്യമാണ്. 

പൊതുമരാമത്തിന്റെ കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്. കിഫ്ബി നടപ്പാക്കുന്ന പൊതുമരാമത്ത് പദ്ധതികള്‍ വൈകുന്നു എന്ന ആക്ഷേപം ശരിയല്ല.  പല വിധ തടസങ്ങളെല്ലാം മറികടന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 

കിഫ്ബി പദ്ധതികള്‍ വരുമാനദായകമാക്കിയാല്‍ കേന്ദ്ര വാദങ്ങളെ മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂസര്‍ഫീ വരുമാനത്തില്‍ നിന്ന് തന്നെ കിഫ്ബി വായ്പ തിരിച്ചടക്കാം. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതോടെ കഴിയും. വായ്പകള്‍ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

ramesh chennithala vd satheesan cm pinarayi vijayan cm pinarayivijayan chief minister pinarayi vijayan vd satheeshan cheif minister pinarayi vijayan Kerala legislative assemble Kerala Legislative Assembly CM Pinarayi CM Pinarayi viajan