യുജിസിയുടെ കരട് ഭേദഗതി: ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് കേരളം

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി മാറി യുജിസി കരടുനിര്‍ദേശങ്ങള്‍ക്കെതിരെ കേരളം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍. ആരെയും വിസിയാക്കാനാകുന്ന കരട് നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

author-image
Biju
New Update
dhgju

Pinarayi Vijayan

തിരുവനന്തപുരം: യുജിസിയുടെ കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാര്‍ക്ക് വേണ്ടി ഗവര്‍ണ്ണര്‍മാര്‍ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗവര്‍ണ്ണര്‍ ഉടക്കിട്ടതോടെ മലയാള സര്‍വ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാര്‍ വിട്ടുനിന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി മാറി യുജിസി കരടുനിര്‍ദേശങ്ങള്‍ക്കെതിരെ കേരളം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍. ആരെയും വിസിയാക്കാനാകുന്ന കരട് നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാന്‍സ്ലര്‍മാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്രം രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്നും വിമര്‍ശിച്ചു. 

അതിനിടെ, കരട് നിര്‍ദേശങ്ങള്‍ക്കെതിരെ സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷനേതാവും രം?ഗത്തെത്തി. അടുത്ത കണ്‍വെന്‍ഷന്‍ തെലങ്കാനയില്‍ സംഘടിപ്പിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ഗമല്ലു പറഞ്ഞു. കര്‍ണ്ണാടക-തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രിമാരും പങ്കെടുത്തു. 

യുജിസി കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എന്ന നിലക്കുള്ള നോട്ടീസുകളും ബോര്‍ഡും ഗവര്‍ണ്ണറുടെ അതൃപ്തിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. യുജിസിക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇന്നലെ ഗവര്‍ണ്ണര്‍ അതൃപ്തി അറിയിച്ചിരുന്നു. രാജ്ഭവന്‍ കടുപ്പിച്ചതോടെ ഭൂരിപക്ഷം വിസിമാരും കണ്‍വെന്‍ഷനെത്തിയില്ല. ഔചിത്യബോധമുണ്ടെങ്കില്‍ വിസിമാര്‍ പങ്കെടുക്കുമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചു. 

 

cm pinarayivijayan CM Pinarayi CM Pinarayi viajan