വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആവശ്യമായ സഹായമെത്തിക്കുന്നു. അതേസമയം നേരിട്ടുള്ള സഹായം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

author-image
Anagha Rajeev
New Update
pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടുരുമെന്നും നല്ല നിലയിൽ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

രക്ഷിക്കാൻ കഴിയുന്ന മുഴുവൻ പേരെയും രക്ഷിച്ചതായി പട്ടാള മേധാവി പറഞ്ഞു. എന്നാൽ കാണാതായ ഒട്ടേറെ പേരുണ്ട്. മരണപ്പെട്ടവരെ നമുക്ക് കണ്ടെത്താനായി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തേക്ക് കടന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തിക്കാവശ്യമായ മെഷീൻ ഉണ്ടായില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. ബെയ്ലി പാലം വന്നതോടെ അതിന് പരിഹാരമായി. ഇനി അതിലൂടെ മിഷിനറികൾ കടത്താനാകും.

ചാലിയാർ പുഴയിൽ ശരീരഭാഗങ്ങൾ ഭാഗങ്ങൾ കണ്ടെത്തുന്നത് തുടരും. പുനരധിവാസം ഫലപ്രദമായി നടത്തേണ്ട ഒന്നാണ്. നിലവിൽ ആളുകളെ ക്യാമ്പിൽ താമസിപ്പിക്കും. എന്നാൽ സ്ഥിരവാസമല്ല. കൃത്യമായി പുനരധിവസിക്കും.ഓരോ കുടുംബത്തിനും അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ വിധത്തിലുള്ള ക്യാമ്പായിരിക്കും ഉണ്ടാക്കുക. ക്യാമ്പിനകത്തേക്ക് മാധ്യമം കടക്കരുത്. കാണണമെങ്കിൽ പുറത്ത് വിളിച്ച് കാണുക. ആളുകളെ കാണാൻ വരുന്നവരും അകത്ത് കടക്കരുത്. അവരെ ക്യാമ്പിന് പുറത്തുവച്ച് കാണുക. ഈ ക്രമീകരമാണ് ലക്ഷ്യം വക്കുന്നത്.

തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുന്നു. ആവശ്യമായ സഹായമെത്തിക്കുന്നു. അതേസമയം നേരിട്ടുള്ള സഹായം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു തടസവുമുണ്ടാകരുത്. നല്ല പ്രാമുഖ്യം അതിന് കൊടുക്കും. കുട്ടി എവിടെയാണ്,അവിടെയിരുന്ന് തന്നെ വിദ്യാഭ്യാസം ലഭിക്കാനുള്ള സജീകരണം വിദ്യാഭ്യാസ വകുപ്പും തദ്ദേശ ഭരണകൂടവും സ്വീകരിക്കണം.

നാം മഹാദുരന്തത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകാൻ പാടില്ല. അതായത് പകർച്ചവ്യാധികൾ തടയണം. എല്ലാവരും സഹകരിക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ കേൾക്കണം. പോസ്റ്റ്‌മോർട്ടം നടക്കുന്ന സ്ഥലമൊക്കെ ഒഴിവാക്കണം. മൃതശരീരം തിരിച്ചറിയേണ്ട സ്ഥലത്ത് അനാവശ്യ ആൾക്കൂട്ടം പാടില്ല. ക്രമീകരണം ഏർപ്പെടുത്തും- അദ്ദേഹം പറഞ്ഞു.

ധാരാളം വീട്ടുമൃഗങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്‌കരിക്കാനാകണം.ഏതാനും ആഴ്ചകൾകൊണ്ട് എല്ലാം പരിഹരിക്കാനാകില്ല. അതിനാൽ മന്ത്രസഭാ ഉപസമിതി തുടർന്ന് പ്രവർത്തിക്കും. റവന്യു, വനം, പിഡബ്ല്യുഡി, എസ് സി എസ്ടി മന്ത്രി, എന്നിവർ ഉപസമതിയായി പ്രവർത്തിക്കും. വീടിനോപ്പം സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് മുൻകാലത്തെ പോലെ അത് പുനസൃഷ്ടിച്ച് കൊടുക്കും. ഏകോപിതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Wayanad landslide