/kalakaumudi/media/media_files/2025/03/29/69rEOEmJRq6JREQBxjYw.jpg)
കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന്‍ അടക്കമുള്ളവരെ പ്രോസിക്യൂഷന്‍ ചെയ്യാന് അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മുഖ്യമന്ത്രിയുടെ മകളെ കേട്ടതിന് ശേഷമാണ് എസ്എഫ്‌ഐഒ അവരെ പ്രതിപട്ടികയില്‍ ചേര്‍ത്തത്. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടര്‍ന്നാല്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത് സ്വര്‍ണകടത്ത് പോലൊരു കേസ് അല്ല. തെറ്റായ രീതിയില്‍ മകളുടെ അക്കൗണ്ടില്‍ വന്ന പണമാണ്. അതിനു തെളിവുണ്ട്. ഈ കേസ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമാണ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് മുകളില്‍ ബിജെപി വയ്ക്കുന്ന കത്തിയാവരുത് ഇത്.
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടപ്പോള്‍ ഇതല്ലായിരുന്നല്ലോ സിപിഎം എടുത്ത നിലപാടെന്നും അതെന്താ പിണറയിക്കും കോടിയേരിക്കും പാര്‍ട്ടിക്കുള്ളില്‍ രണ്ട് നിയമം ആണോയെന്നു വി ഡി സതീശന്‍ ചോദിച്ചു. മറ്റ് പാര്‍ട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പിലേക്ക് ഫണ്ട് സ്വീകരിച്ചു എന്നാണ്. അതില്‍ എന്താണ് തെറ്റെന്നും സതീശന്‍ ചോദിക്കുന്നു.
കമ്പനി അക്കൗണ്ടില്‍ വന്ന പണത്തിനല്ലേ നികുതി അടച്ചത്. അതും വെറുപ്പിക്കാന്‍ നോക്കിയതാണ്. ഈ കേസ് ഇഡിയും അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.