മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്ക് നിക്ഷേപം തിരികെ നൽകിയില്ല;ജീവനൊടുക്കി ഗൃഹനാഥൻ

ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

author-image
Greeshma Rakesh
Updated On
New Update
suicide

മരിച്ച തോമസ് സാഗരം (55)

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുര : മകളുടെ വിവാഹാവശ്യത്തിനായി സഹകരണ ബാങ്ക് നിക്ഷേപം തിരികെ നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച  ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം (55)ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ തോമസ് സാഗരം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ മകളുടെ വിവാഹത്തിന് വേണ്ടി തിരിച്ച് ചോദിച്ചെങ്കിലും നൽകിയില്ല.ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

 

 

suicide coperative bank thiruvanannthapuram