പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പ്

ൂര്‍ഖനെ കണ്ടെതിനെത്തുടര്‍ന്ന് കൂട്ടിരിപ്പുകാര്‍ പുറത്തേക്കിറങ്ങി ഓടി.

author-image
Sneha SB
New Update
MOORKHAN PAAMB

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.ആശുപത്രിയുടെ കാര്‍ഡിയോളജി വാര്‍ഡിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.ബി ബ്ലോക്കിലാണ് പാമ്പിനെ കണ്ടത്.മൂര്‍ഖനെ കണ്ടെതിനെത്തുടര്‍ന്ന് കൂട്ടിരിപ്പുകാര്‍ പുറത്തേക്കിറങ്ങി ഓടി.ആശുപത്രി ജീവനക്കാര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മിക്കപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപം.

snake