കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അതിക്രൂര പീഡനം

ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന സ്ഥാപനത്തില്‍ തൊഴിലാളികള്‍ക്ക് അതിക്രൂര പീഡനം. വസ്ത്രങ്ങള്‍ അഴിപ്പിച്ച്, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി മുട്ടിലിഴയിച്ച് നാണയങ്ങള്‍ നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

author-image
Akshaya N K
New Update
cochin

ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന സ്ഥാപനത്തില്‍ തൊഴിലാളികള്‍ക്ക് അതിക്രൂര പീഡനം. വസ്ത്രങ്ങള്‍ അഴിപ്പിച്ച്, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി മുട്ടിലിഴയിച്ച് നാണയങ്ങള്‍ നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

എറണാകുളത്തെ കലൂര്‍ ജനതാ റോഡിലുള്ള സ്ഥാപനത്തിന്റെ ശാഖയിലാണ് ഈ ക്രൂരത നടന്നത്. വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി എത്തുന്ന യുവാക്കളെ ആണ് ആക്രമിക്കപ്പെട്ടത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത യുവാക്കള്‍ക്കെതിരെയാണ് ഇത്തരം ശിക്ഷാരീതികള്‍ സ്വീകരിക്കുന്നത്.

ഈ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം ജില്ലാ ലേബര്‍ ഓഫീസറോട് വിഷയമ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

kochi workplace harassment harassment