/kalakaumudi/media/media_files/2026/02/20/cochi-2026-02-20-14-51-27.jpg)
കൊച്ചി: 3000 കോടി രൂപ ചെലവിൽ 6 എൽഎൻജി ഡ്യൂവൽ ഫീഡർ കപ്പൽ നിർമ്മിക്കാൻ ഫ്രഞ്ച് കമ്പനിയിൽ നിന്നു കരാർ നേടി കൊച്ചിൻ ഷിപ്‌യാഡ് ചരിത്രം കുറിച്ചു.
ഫ്രഞ്ച് ഷിപ്പിങ് ഭീമൻമാരായ സിഎംഎ സിജിഎമ്മിൽ നിന്നുള്ള കരാർ ആഗോള കപ്പൽ നിർമ്മാണ വ്യവസായത്തിൽ ഇന്ത്യയുടെ സ്ഥാനം ബലപ്പെടുത്താനും മാരിടൈം രംഗത്തെ പരിസ്ഥിതി സൗഹൃദനടപടികൾക്ക് ഊർജമേകാനും സഹായിക്കും.
സിഎസ്എൽ വൻകിട യൂറോപ്യൻ കണ്ടെയ്‌നർ ഓപ്പറേറ്റർക്കു വേണ്ടി ലാർജ് സീരീസ് എൽഎൻജി ഡ്യൂവൽ ഫ്യൂവൽ ഫീഡർ കണ്ടെയ്‌നർ കപ്പലുകൾ നിർമ്മിക്കുന്നത് ആദ്യമായാണ്.
1700 ടിഇയു കണ്ടെയ്‌നറുകൾ വീതം വഹിക്കാൻ ശേഷിയുള്ള 6 കപ്പലുകൾ നിർമ്മാക്കാനാണ് കരാർ. ഓരോ കപ്പലിനും 500 കോടി രൂപയാണ് നിർമ്മാണച്ചെലവ്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റൊഡോൾഫ് സാഡെയും സിഎസ്എൽ ആക്ടിങ് സിഎംഡി. വി.ജെ.ജോസും കരാർ ഒപ്പുവച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
