കോഴിക്കോട് : വടകര വില്ല്യാപ്പളളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.കൊറ്റിയാമ്പളളി ക്ഷേത്രത്തിന് സമീപം മീത്തല്‍ പവിത്രനാണ് (64) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം . വീട്ടില്‍നിന്ന് വില്ല്യാപ്പിളളി ടൗണിലേക്ക് പോകവെ വഴിയില്‍വച്ച് തെങ്ങ് സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി പവിത്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് വീണു ; യാത്രികന് ധാരുണാന്ത്യം
വീട്ടില്‍നിന്ന് വില്ല്യാപ്പിളളി ടൗണിലേക്ക് പോകവെ വഴിയില്‍വച്ച് തെങ്ങ് സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു.
New Update