/kalakaumudi/media/media_files/2025/11/25/blooo-2025-11-25-14-39-54.jpg)
മലപ്പുറം: എസ്ഐആറിന്റെ ഫോം കളക്ഷൻ ക്യാംപിൽ സ്ത്രീകൾക്ക് മുന്നിൽ വച്ച് അശ്ലീല പ്രദർശനം നടത്തിയ ബി എൽ ഒയ്ക്ക് എതിരെ നടപടിയെടുത്തു ജില്ലാ കളക്ടർ .
മലപ്പുറം തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിലെ ബിഎൽഒ വാസുദേവനാണ് ഇങ്ങനെ അനാവശ്യമായി പെരുമാറിയത്.
ഫോം വിതരണത്തിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളിൽ പ്രകോപിതനായ വാസുദേവൻ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഎൽഒയ്‌ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് ജില്ലാ കലക്ടർ.
വാസുദേവനെ ബിഎൽഒ ചുമതലയിൽ നിന്ന് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.
പകരം മറ്റൊരാൾക്ക് ചുമതല നൽകി. തുടർനടപടികൾ ഉണ്ടാവുമെന്ന് പറഞ്ഞ കലക്ടർ, തുടക്കമെന്ന നിലയിൽ വാസുദേവന് കാരണം കാണിക്കൽ നോട്ടീസ് നൽകും.
വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ പ്രകോപനത്തിൽ ചെയ്ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം.
എന്നാൽ സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
