കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വ്യക്തി പാർട്ട് ടൈം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

author-image
Greeshma Rakesh
New Update
college-student-

മരിച്ച വസുദേവ് റെജി (20)

Listen to this article
0.75x1x1.5x
00:00/ 00:00

മലപ്പുറം: മലപ്പുറത്ത് എൻജിനീയറിംഗ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കരിപ്പൂർ, മേലേങ്ങാടിയിലാണ് സംഭവം.എറണാകുളം കോതമംഗലം സ്വദേശിയായ വസുദേവ് റെജി (20) ആണ് മരിച്ചത്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വ്യക്തി പാർട്ട് ടൈം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

 കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർത്ഥിയാണ് വസുദേവ് റെജി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

death malappuram suicide college student