/kalakaumudi/media/media_files/2025/12/11/subrahmani-2025-12-11-10-43-07.jpg)
തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.
നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്‌ക്കോട് മഠത്തിൽ കണ്ണൻ വീട്ടിൽ ഡോ. പി സുബ്രഹ്മണ്യൻ (55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ കുട്ടികളുടെ മുന്നിലാണ് ഇദ്ദേഹം കുഴഞ്ഞു വീണത്.
വിദ്യാർഥികളും സഹപ്രവർത്തകരും ചേർന്ന് ആദ്യം കോളജിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷമാണ് പി സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളജിൽ അധ്യാപകനായി എത്തിയത്.
അതിനു മുൻപ് വയനാട് കൽപറ്റ, നെടുമങ്ങാട്, ആറ്റിങ്ങൽ തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വരുന്ന മാർച്ചിൽ വിരമിക്കാനിരിക്കെയാണ് വിയോഗം.പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാളെ വൈകീട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാരം.
കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നാളെ ഉച്ചയ്ക്കു ശേഷം മൃതദേഹം എത്തിക്കും.
ഡോ. എൻ കെ രാജ സുജിതം ആണ് ഭാര്യ. വിദ്യാർഥികളായ എസ് അക്ഷയ്, എസ് ഏയ്ഞ്ചൽ ചക്കു എന്നിവർ മക്കളാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
