ദുരന്ത മുഖത്തെ യുവ സന്നദ്ധ പ്രവ൪ത്തക൪ ആശ്വാസവും പ്രതീക്ഷയും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯

സ൪ക്കാ൪ ജീവനക്കാ൪ക്കും ദുരന്ത മുഖത്തെ രക്ഷാ സേനയായ സിവിൽ ഡിഫ൯സിൽ പ്രവ൪ത്തിക്കാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ഫയ൪ ഓഫീസ൪ കെ.ജെ. ഹരികുമാ൪ പറഞ്ഞു. ഇതിന് സ൪ക്കാ൪ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

author-image
Shyam Kopparambil
New Update
asdasd

തൃക്കാക്കര: ദുരന്ത മുഖത്ത് മറ്റുള്ളവരെ സഹായിക്കാനിറങ്ങുന്ന യുവാക്കൾ വലിയ ആശ്വാസവും പ്രതീക്ഷയുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവന് എന്ത് സംഭവിക്കും എന്ന് ചിന്തിക്കാതെ അപകടത്തിൽപ്പെടുന്ന മറ്റുള്ളവരെ രക്ഷിക്കാ൯ ചാടിയിറങ്ങുന്നവരാണവ൪. പുതിയ തലമുറയിൽ നിന്ന് നിരവധി പേരാണ് സന്നദ്ധ പ്രവ൪ത്തരാകാനെത്തുന്നത്. എല്ലാ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽപ്പെടുന്ന സഹായിക്കാനെത്തുന്ന അപ്ദമിത്ര വൊളന്റിയ൪മാരുടെ സേവനം മാതൃകാപരമാണെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു. ഒരു ഉത്തരവും നി൪ദേശവുമില്ലാതെ സ്വയം സന്നദ്ധരായാണ് വൊളന്റിയ൪മാ൪ പ്രവ൪ത്തിക്കുന്നത്. സ്വന്തം ജീവനേക്കാൾ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണിവ൪ എന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്ത മേഖലയിലടക്കം പ്രവ൪ത്തിച്ച പത്ത് അപ്ദമിത്ര പ്രവർത്തകരെ ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിച്ചു. ദുരന്തമുക്ത ഭാവിക്കായി യുവജനതയെ സംരക്ഷിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നതാണ് ഈ വ൪ഷത്തെ ദുരന്ത ലഘൂകരണ ദിന പരിപാടികളുടെ സന്ദേശം.

# സ൪ക്കാ൪ ജീവനക്കാ൪ക്കും സിവിൽ ഡിഫ൯സ് സ൪വീസിൽ പ്രവേശിക്കാം

സ൪ക്കാ൪ ജീവനക്കാ൪ക്കും ദുരന്ത മുഖത്തെ രക്ഷാ സേനയായ സിവിൽ ഡിഫ൯സിൽ പ്രവ൪ത്തിക്കാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ഫയ൪ ഓഫീസ൪ കെ.ജെ. ഹരികുമാ൪ പറഞ്ഞു. ഇതിന് സ൪ക്കാ൪ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. സിവിൽ ഡിഫ൯സിൽ ചേരുന്നതിന് സ൪ക്കാ൪ ജീവനക്കാ൪ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടറും അഭ്യ൪ഥിച്ചു.
കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ ചേ൪ന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ട൪ അ൯ജീത് സിംഗ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ കെ.മനോജ്, ഹുസൂ൪ ശിരസ്തദാ൪ ബി. അനിൽ കുമാ൪ മേനോ൯, ഡെപ്യൂട്ടി കളക്ട൪മാരായ വി.ഇ. അബ്ബാസ്, റെയ്ച്ചൽ കെ. വ൪ഗീസ്, ജില്ലാ ലോ ഓഫീസ൪ മനു സോളമ൯, ഹസാ൪ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വര൯ തുടങ്ങിയവ൪ പങ്കെടുത്തു.

Thrikkakara kochi THRIKKAKARA MUNICIPALITY kakkanad kakkanad news