/kalakaumudi/media/media_files/2025/02/09/2m5DHoEtBca7US7cxLip.jpeg)
തൃക്കാക്കര: ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളുടെ കഴിവുകൾ പ്രദര്‍ശിപ്പിക്കുന്ന രാജഗിരി ക്രിക്കറ്റ് ലീഗ് (ആർ.സി. എൽ) നാലാം പതിപ്പിന് കാക്കനാട് രാജഗിരി വാലി ക്യാമ്പസ് മൈതാനത്ത് തുടക്കമായി. രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരം കേരള വെറ്ററൻ വനിതാ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ അധ്യക്ഷ ശ്രീകല എസ് ആർ , ലീഗ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിനത്തിൽ നടന്ന മത്സരങ്ങളിൽ റൈഡേഴ്‌സ് ട്രാവൻകൂർ (61/7) സോറിങ് സിക്‌സസ് എറണാകുളത്തിനോട് (65/1) പരാജയപ്പെട്ടു. തുടർന്ന് കോട്ടയം മാവെറിക്‌സ് (63/4) ഫാല്‍ക്കണ്‍സ് ആലപ്പുഴയോട് (64/6) പരാജയപ്പെട്ടു. റൈഡേഴ്‌സ് ട്രാവന്‍കൂര്‍ (90/5) ഹോക്‌സ് മലപ്പുറത്തിനോട് (91/5) പരാജയപ്പെട്ടു. വാശിയേറിയ ആദ്യ ദിനത്തിലെ അവസാന മത്സരത്തില്‍ കാസര്‍കോട് റിവഞ്ചേഴ്‌സ് (64/10) കോട്ടയം മാവെറിക്‌സിനോട് (65/3) പരാജയപ്പെട്ടു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് ലീഗില്‍ സോറിങ് സിക്‌സസ് എറണാകുളം, കോട്ടയം മാവെറിക്‌സ്, ഫാല്‍ക്കണ്‍സ് ആലപ്പുഴ, ഹോക്സ് മലപ്പുറം, റൈഡേഴ്സ് ട്രാവന്‍കൂര്‍, കാസര്‍കോട് റിവഞ്ചേഴ്സ് എന്നിങ്ങനെ 6 ടീമുകള്‍ ലീഗില്‍ മാറ്റുരയ്ക്കും.ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായ ടിനു യോഹന്നാനും, പ്രശസ്ത മാധ്യമപ്രവർത്തകനും ദി ക്യൂയു ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്‌ഫോം എഡിറ്റർ -ഇൻ -ചീഫും സി.ഇ.ഒയുമായ മനീഷ് നാരായണനും ചടങ്ങിൽ മുഖ്യ അതിഥികളാകും.ഭിന്നശേഷിക്കാരായ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി ആര്‍.സി.എല്ലിലൂടെ രാജഗിരി കോളേജ് ലക്ഷ്യമിടുന്നത്.