വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു

author-image
Anagha Rajeev
New Update
sddddddddddddddddd

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. 

മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 19 രൂപയുടെ കുറവാണ് വരുത്തിയത്. അന്നും ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

commercial cylinder