സിപിഐക്ക് ആദ്യ വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് സുമലത മോഹന്‍ദാസ്

നിലവില്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. 45 അംഗ ജില്ലാ കൗണ്‍സിലും സമ്മേളനം തിരഞ്ഞെടുത്തു

author-image
Biju
New Update
cpi

പാലക്കാട്: സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസിനെ തിരഞ്ഞെടുത്തത്.

നിലവില്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. 45 അംഗ ജില്ലാ കൗണ്‍സിലും സമ്മേളനം തിരഞ്ഞെടുത്തു.

സെക്രട്ടറിയായതില്‍ സന്തോഷമുണ്ടെന്ന് സുമലത മോഹന്‍ദാസ് പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയ സുമലത എല്ലാവരെയും ഒന്നിപ്പിച്ച് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയാണ് ജില്ലാ സമ്മേളനം സമാപിച്ചത്. വനിതകള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ അംഗീകാരമാണിതെന്നും സുമലത പറഞ്ഞു. അതേസമയം, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിംകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.

CPI Sumalatha Mohandas