ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകുന്നത് എന്തിന്?; ബിനോയ് വിശ്വത്തിനെതിരെ സിപിഐ സമ്മേളന പ്രതിനിധികള്‍

തൃശൂര്‍ പൂരം കലക്കലില്‍ വിവാദമുണ്ടായിട്ടും പാര്‍ട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള്‍ ചോദിച്ചു. ഇരയാക്കപ്പെട്ടത് കെ രാജനല്ലെയെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.

author-image
Biju
New Update
cpi 21

ആലപ്പുഴ: പൂരംകലക്കല്‍ മുതല്‍ കസ്റ്റഡി മര്‍ദ്ദനങ്ങളുല്‍ വരെ പൊലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികള്‍. ആഭ്യന്തര വകപ്പുനെ ഇങ്ങനെ തഴുകുന്നത് എന്തിനെന്നും പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളില്‍ പുകമറ എന്തിനെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

തലോടലും മൃദുസമീപനവും എന്തിനാണെന്നും സംസ്ഥാന സെക്രട്ടറി പൊലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പ്രതിനിധികള്‍ ആഞ്ഞടിച്ചു. തൃശൂര്‍ പൂരം കലക്കലില്‍ വിവാദമുണ്ടായിട്ടും പാര്‍ട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള്‍ ചോദിച്ചു. ഇരയാക്കപ്പെട്ടത് കെ രാജനല്ലെയെന്ന് പത്തനംതിട്ടയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകുന്നത് എന്തിനാണെന്നും പൊലീസ് പ്രവര്‍ത്തിച്ചത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണെന്നും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.

പൂരംകലക്കല്‍ വിവാദത്തില്‍ മന്ത്രി കെ രാജനാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന പരാതിക്കാരന്‍. എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പരസ്യമായ എതിര്‍ സ്വരവും സിപിഐക്കുണ്ടായിരുന്നു. 

എന്നാല്‍, കസ്റ്റഡി മര്‍ദ്ദന പരമ്പരകള്‍ അടക്കം സമീപകാലത്ത് ഒന്നുമില്ലാത്ത വിധം പൊലീസ് സേനയും ആഭ്യന്തര വകുപ്പും പ്രതിരോധത്തില്‍ നില്‍ക്കെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പൊലീസിനെ വാനോളം പുകഴ്ത്തുകയായിരുന്നു ബിനോയ് വിശ്വം. പ്രമയത്തിന്റെ കരട് ചര്‍ച്ച ചെയ്ത സംസ്ഥാന കൗണ്‍സിലിന്റെ പൊതുവികാരം പോലും മറികടന്ന് പാര്‍ട്ടി സെക്രട്ടറി എടുത്ത തീരുമാനത്തില്‍ പ്രതിനിധികള്‍ക്ക് കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ വിമര്‍ശനം രേഖകളില്‍ ഉള്‍പ്പെടുത്താതെ നോക്കണമെന്ന ന്യായമാണ് ബിനോയ് വിശ്വത്തിന്റേത് . എന്നാല്‍, പൊതുജനത്തിന് അറിയുന്ന കാര്യങ്ങളില്‍ പുകമറ എന്തിനെന്ന് ചോദിച്ചുകൊണ്ടാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.പരാതി ഉയര്‍ത്തിയ മന്ത്രി കെ രാജന് പിന്തുണയ്ക്കാന്‍ പോലും പാര്‍ട്ടി സംവിധാനത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. 

വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും എല്ലാം ഇരുന്ന കസേരയാണെന്ന് ഓര്‍ക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പൂര്‍ത്തിയാക്കിയ ഗ്രൂപ്പ് ചര്‍ച്ചകളില്‍ പോലും ബിനോയ് വിശ്വത്തിന്റെ സിപിഎം വിധേയത്വത്തിനെതിരെ അമര്‍ഷം ശക്തമാണ്.

CPI