/kalakaumudi/media/media_files/2025/04/15/JtuDR4n3qgJyBPRWo7AL.jpeg)
തൃക്കാക്കര: കാക്കനാട് ഇടച്ചിറയിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ തുറന്നു. ഇന്നലെ തലക്കോട്ടുമൂല - സ്മാർട്ട് സിറ്റിക്ക് സമീപത്തെ നവീകരിച്ച കമ്മ്യൂണിറ്റി ഹാൾ തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ അബ്ദു ഷന ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ റസിയ നിഷാദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ വർഗീസ് പ്ലാശ്ശേരി, കൗൺസിലർമാരായഷാജി വാഴക്കാല,റാഷിദ് ഉള്ളം പിള്ളി,എ. എ. ഇബ്രാഹിം കുട്ടി, അൻസിയ ഹക്കിം, എം.ഒ. വർഗീസ് മുസ്ലിം ലീഗ് തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് സലാം ഹാജി, സെക്രട്ടറി പി.എം.എ ബക്കർ തുടങ്ങിയവർ സംസാരിച്ചു