കാരുണ്യപദ്ധതി: വ്യവസ്ഥകൾ കർശനമാക്കിയത് തിരിച്ചടിയാകും ;ഡോക്ടർമാർ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ രോഗികൾക്കു മരുന്നു വാങ്ങുന്നതിന് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കർശനമാക്കിയതു തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.

author-image
Devina
New Update
karunya

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ രോഗികൾക്കു മരുന്നു വാങ്ങുന്നതിന് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കർശനമാക്കിയതു തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.

 പദ്ധതി ആരംഭിച്ച 2017 ൽ ഇറക്കിയ സർക്കുലറാണ് കർശനമായി നടപ്പാക്കണമെന്ന നിർദ്ദേശത്തോടെ പുതുക്കി അവതരിപ്പിച്ചത്.

കാസ്പ് അംഗങ്ങളുടെ ചികിത്സയ്ക്കു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകുന്ന ജനറിക് മരുന്നു മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യക്തിമാക്കിയിട്ടുണ്ട്.

അത്യാവശ്യഘട്ടങ്ങളിൽ പുറത്തുനിന്നു വാങ്ങാം. അതിനുമുൻപ് ആശുപത്രി സുപ്രൂണ്ട്, ചികിത്സിക്കുന്ന ഡോക്ടർ, സ്‌റ്റോർ സൂപ്രണ്ട് എന്നിവർ യോഗം ചേർന്നു പുറത്തുനിന്നു വാങ്ങേണ്ടതാണോ എന്നു തീരുമാനിക്കണം.

സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജ് ആശുപത്രികളിൽ ശരാശരി 25 ചികിത്സാ വിഭാഗങ്ങളുണ്ട്.

ഓരോ ആശുപത്രിയിലുമായി രോഗികളിൽ 1500 പേർ വീതം കാസ്പിൽ അംഗങ്ങളായിരിക്കും. അതു ജനറിക് മരുന്ന് ആയിരിക്കണമെന്നാണ് സർക്കുലറിൽ നിഷ്‌കർഷിക്കുന്നത്.

 ഗുരുതരരോഗങ്ങൾക്ക് ജനറിക് മരുന്ന് ഉപയോഗിച്ചു ചികിത്സ സാധ്യമാണോയെന്നു പരിശോധിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ആശുപത്രികളിൽ മരുന്ന് തീർന്നാൽ അടിയന്തര ചികിത്സ വേണ്ട സാഹചര്യമാണെങ്കിലും കോർപറേഷന്റെ അനുമതി ലഭിക്കണം.