/kalakaumudi/media/media_files/2025/02/12/nF7EnExAeFEtoTgnqJQA.jpg)
തൃക്കാക്കര: യാത്രക്കാരുടെ ജീവന് ഭീഷണിയാവും വിധത്തിൽ മത്സരയോട്ടം നടത്തിയ മൂന്ന് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
എറണാകുളം - കോട്ടയം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഫിറ്റ്നസാണ് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ. മനോജ് റദ്ദാക്കിയത്.
പൂത്തോട്ട സ്കൂൾ മേഖലയിൽ അമിത വേഗതയിൽ ബസുകൾ പായുന്നതായി എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഇന്നലെ രാവിലെ ഒമ്പതുമണിയോടെ പൂത്തോട്ട - ഉദയംപേരൂർ ഭാഗത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ പരിശോധനയിൽ അമിത വേഗത്തിൽ വന്ന രണ്ട് സ്വകാര്യ ബസുകൾ പിടികുടി.ഈ ബസുകളുടെ വേഗ പൂട്ട് നീക്കം ചെയ്തതായും കണ്ടെത്തി.
മൊബൈൽ ഫോൺ ഉപയോഗിച്ച് ബസ് ഓടിച്ച മറ്റൊരു ബസ് ഡ്രൈവറും പരിശോധനയിൽ പിടിയിലായി. ഈ ബസിലും വേഗ പൂട്ട് ഉണ്ടായിരുന്നില്ല. മൂന്നു ബസുകളുടേയും ഫിറ്റ്നസ് റദ്ദാക്കി.പിടിയിലായ മൂന്ന് ബസ് ഡ്രൈവര്മാരോടും ആർ.ടി ഓഫീസിലെത്തി വിശദ്ദീകരണം നൽകാൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ നിർദേശിച്ചു .അതിന് ശേഷമാവും മൂന്നു ഡ്രൈവർമാരുടേയും ലൈസൻസ് സസ്പെൻസ് ചെയ്യുന്നതടക്കമുള്ള നടപടി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.എസ് വിതിൻ കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അരുൺ പോൾ, ടി.ബി റാക്സൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.