/kalakaumudi/media/media_files/2025/12/02/rahul-mamkootathil-2025-12-02-11-05-45.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽനിന്ന് പരാതിക്കാരിയായ യുവതി നേരിട്ടത് ക്രൂരപീഡനവും ഭീഷണിയും .
കടുത്തമാനസിക സമ്മർദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് എസ്ഐടി.
യുവതി നൽകിയ മൊഴിയിൽ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തൽ.
ഗർഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം.
ഒരാഴ്ച ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞു.
ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു.
അശാസ്ത്രീയ ഗർഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഗർഭിണിയാകാൻ യുവതിയെ രാഹുൽ നിർബന്ധിച്ചു. ഗർഭിണിയായെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി.
യുവതിയുടെ ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗർഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്.
രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലർക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
നാളെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് പരാതിക്കാരിഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
