/kalakaumudi/media/media_files/pGVA4edDXqSJu4byhn4x.jpg)
കൊച്ചി: ജോലിതട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടെന്ന പരാതി നൽകിയ യുവാവിന് ഭീഷണി.തിരൂർ സ്വദേശി മുഹമ്മദ് അനസിനാണ് ഈ ദുരനുഭവം നേരിട്ടത്.സംഭവത്തിൽ നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.എം.ആർ ഇന്റർനാഷണൽ ട്രാവൽ ഏജൻസി ഉടമ ഷിജി, സാബിൻ എന്നിവർക്കെതിരെ നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകി. 2024 ഏപ്രിൽ നെതർ ലന്റിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്ന ജോലിക്ക് വിസ നൽകാമെന്നും വാഗ്ദാനംചെയ്തത്രണ്ട്ഘട്ടങ്ങളിലായി 2, 00000 രൂപ വാങ്ങി കബളിപ്പിച്ചതായാണ് പരാതി. പ്രതിമാസം 4000 യൂറോ ശമ്പളവും ഭക്ഷണം ഉൾപ്പടെ താമസവും വാഗ്‌ദഗാനം ചെയ്തായിരുന്നു തട്ടിപ്പ്. തൃശൂർ ഇരിഞ്ഞാലക്കുടയിയിൽ പ്രവർത്തിച്ചിരുന്ന ഇംപീരിയൽ ആക്സിസ് എന്ന സ്ഥാപനത്തിന്റെ ഇരിഞ്ഞാലക്കുടയിലെ ഓഫീസിൽ വച്ച് 1,00000 രൂപ ഷിജിയുടെ നിർദേശത്തെ തുടർന്ന് സാബിന് നൽകുകയും, പിന്നീട് നെടുമ്പാശ്ശേരിയിലെ എ.എം.ആർ ഇന്റർനാഷണൽ സ്ഥാപനത്തിൽ വച്ച് ഷിജിക്ക് 1,00000 രൂപ നൽകിയെന്നാണ്പരാതിയിൽപറയുന്നത്.പണം മടക്കി ചോദിച്ചപ്പോൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ മുഹമ്മദ് അനസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.എം.ആർ ഇന്റർനാഷണൽ ട്രാവൽ ഏജൻസി ഉടമ ഷിജിക്കെതിരെ നെടുമ്പാശ്ശേരി പോലീസ് കേസ് എടുത്തിട്ടും പോലീസ് പിടികൂടാൻ തെയ്യാറായിട്ടില്ല.ചിലപോലീസ്ഉദ്യോഗസ്ഥരുംപ്രതികളെസഹായിക്കുന്നതായിആരോപമമുണ്ട്