കെ എസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നല്‍കി

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അധിക്ഷേപം, ഐ ടി ആക്ട് ഉള്‍പ്പടെ ചുമത്തണ മെന്നാണ് ഡി വൈ എഫ് ഐ പരാതിയില്‍ പറയുന്നത്.വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്

author-image
Sruthi
New Update
dyfi

complaint against k s hariharan

Listen to this article
0.75x 1x 1.5x
00:00 / 00:00

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ലൈംഗിക അധിക്ഷേപത്തിനുള്‍പ്പടെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ എം പി നേതാവ് കെ എസ് ഹരിഹരനെതിരെ ഡി വൈ എഫ് ഐ ഡി ജി പിക്ക് പരാതി നല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷനും പരാതി നല്‍കി.പരാമര്‍ശത്തില്‍ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ ക്ഷമ ചോദിച്ചതു കൊണ്ടോ കാര്യമില്ലെന്നാണ് ഡി വൈ എഫ് ഐയുടെ നിലപാടെന്ന് പരാതി നല്‍കിയ ശേഷം സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചു.സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അധിക്ഷേപം, ഐ ടി ആക്ട് ഉള്‍പ്പടെ ചുമത്തണ മെന്നാണ് ഡി വൈ എഫ് ഐ പരാതിയില്‍ പറയുന്നത്. സ്ത്രീകളെയൊന്നാകെ അപമാനിക്കുന്ന പരാമര്‍ശമാണ് ഹരിഹരന്‍ നടത്തിയതെന്നും വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.വടകരയില്‍ നടന്ന, യു ഡി എഫ് ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കവേയാണ് ആര്‍ എം പി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരന്‍ വിവാദ പ്രസ്താവന നടത്തിയത്. 'ടീച്ചറുടെ പോര്‍ണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെ പോര്‍ണോ വീഡിയോ ആണെന്ന് കേട്ടാല്‍ മനസ്സിലാകും' എന്നുമായിരുന്നു ഹരിഹരന്റെ പ്രതികരണം. സംഭവം വിവാദമായതോടെ കെകെ രമ ഉള്‍പ്പടെയുള്ള യു ഡി എഫ്- ആര്‍ എം പി നേതാക്കള്‍ ഹരിഹരനെ തള്ളി രംഗത്തെത്തി

 

k s hariharan