തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പരാതി

തൃക്കാക്കര നഗരസഭ പാട്ടുപുര വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ എൽ.ഡി.എഫ് തൃക്കാക്കര മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

author-image
Shyam
New Update
congress flag

തൃക്കാക്കര: തൃക്കാക്കര നഗരസഭ പാട്ടുപുര വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ എൽ.ഡി.എഫ് തൃക്കാക്കരമുൻസിപ്പൽതെരഞ്ഞെടുപ്പ്കമ്മിറ്റിചെയർമാൻകെ.കെസുമേഷ്തെരഞ്ഞെടുപ്പ്കമ്മീഷന്പരാതിനൽകി,സ്വതന്ത്ര സ്ഥാനാർഥിയായിപത്രികനൽകിയലിജി സുരേഷിന് ഔദ്യോഗിക ചിഹ്നംഅനുവദിച്ചതിനെതിരെയാണ് എൽ.ഡി.എഫ് പരാതിനൽകിയത്. ഈ വാർഡിലെ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു പ്രവീണ അജിത്ത് നൽകിയ നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥി ഒപ്പിട്ടില്ല എന്ന കാരണത്താൽ തള്ളിയതിനെ തുടർന്നാണ് കോൺഗ്രസ്സ് വിമത സ്ഥാനാർത്ഥിയായ മത്സരിക്കാനൊരുങ്ങിയ ലിജി സുരേഷിനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കിയത്.ഇതിനെതിരെഒരുവിഭാഗംകോൺഗ്രസ്പ്രവർത്തകർരംഗത്തുവന്നിരുന്നു.മഹിള കോൺഗ്രസ് ജില്ലാ നേതാവായ ലിജി സുരേഷ് സ്ഥാനമാനങ്ങൾ രാജിവെച്ചാണ് വിമത സ്ഥാനാർത്ഥിയായത്.

congress THRIKKAKARA MUNICIPALITY