/kalakaumudi/media/media_files/i2fjwg5mYBPvMHjHwy2M.jpg)
ആലപ്പുഴ: ആലപ്പുഴയിൽ സർക്കാർ എയ്ഡഡ് സ്കൂളിൾ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠിയായ വിദ്യാർഥിനി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ മറ്റൊരു വിദ്യാർഥിനി കൈയിൽ പിടിച്ചുവലിച്ച് ക്ലാസ് മുറിയിൽ കയറ്റി പൂട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു എന്നാണ് പരാതി. കഴിഞ്ഞദിവസമായിരുന്നു സംഭവം.മർദന വിവരം ടീച്ചറോട് കാര്യം പറഞ്ഞപ്പോൾ വീട്ടിൽ പോയ്‌ക്കോളൂ എന്നാണ് പറഞ്ഞതെന്നും രക്ഷിതാക്കൾ സ്‌കൂളിലെത്തിയപ്പോൾ അങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന നിലപാടാണ് അധ്യാപകരും പിടിഎയും സ്വീകരിച്ചതെന്നും കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.ക്ലാസ് മുറിയിലേക്ക് വലിച്ചുകയറ്റുകയും മറ്റൊരു കുട്ടിയെ കൊണ്ട് വാതിൽ പൂട്ടിച്ച ശേഷം മുതുക് ഇടിച്ചു ചതച്ചതായും മാതാവ് പറഞ്ഞു. ഇക്കാര്യം സ്‌കൂൾ അധികൃതരോട് പറഞ്ഞപ്പോൾ മുതുക് വേദനയാണെന്ന് പറയണമെന്നും സ്‌കൂളിനെ ബാധിക്കുന്നരീതിയിൽ ഒന്നും ചെയ്യരുതെന്നും പറഞ്ഞതായി മാതാവ് പറഞ്ഞു. മർദിച്ച കുട്ടിയുടെ ഭാഗത്താണ് സ്‌കൂൾ അധ്യാപകരും പിടിഎയും നിൽക്കുന്നതെന്നും മാതാവ് ആരോപിച്ചു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
