കൽപറ്റ : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം. പലരെയും ഒഴിവാക്കി പേരുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്തു എന്നാരോപിച്ചാണ് പ്രതിഷേധം.ദുരന്തബാധിതരുടെ സമരസമിതിയാണ് പ്രതിഷേധം നടത്തുന്നത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്തതായും ആക്ഷേപമുണ്ട്.
388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.ഇതിൽ 17 കുടുംബങ്ങളിൽ ഒരാളും ജീവിച്ചിരിപ്പില്ല.പലരെയും ഒഴിവാക്കിയതായി പരാതിപ്പെട്ട് സമരസമിതി പഞ്ചായത്തിന് മുന്നിൽ സമരം ചെയ്തു.മാനന്തവാടി സബ് കലക്ടർക്കാണ് പട്ടിക തയാറാക്കാനുള്ള ചുമതല.റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചുമതല നിർവഹിക്കുന്ന സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ ഉണ്ടായി.15 ദിവസത്തിനകം വിട്ടുപോയവരുടെ പേരുവിവരങ്ങൾ നൽകുമെന്നും 30 ദിവസത്തിനകം അന്തിമ പട്ടിക തയാറാക്കുമെന്നും അറിയിപ്പിൽ പറയുന്നു.