/kalakaumudi/media/media_files/2025/09/16/shajeer-2025-09-16-11-02-39.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം.
കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പോയതിനാണ് പരാതി.
കെ.പി.സി.സി അധ്യക്ഷൻ, അച്ചടക്ക സമിതി എന്നിവർക്ക് പരാതി നൽകും. പാർട്ടി സസ്പെൻഡ് ചെയ്തയാൾക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്നും ഷജീറിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും.
ഷജീർ അടക്കം ഉള്ളവർ കൂടെ പോയതിനെ കെപിസിസി പ്രസിഡന്റ് ഇന്നലെ ന്യായീകരിച്ചിരുന്നു. വിവാദത്തിന് ശേഷം രാഹുൽ നിയമസഭയിലെത്തുമോ എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു.
കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ രാഹുലിനെ അനുഗമിച്ചത് പാർട്ടിക്ക് ക്ഷീണമായിരുന്നു
. ഇതോടെ പാർട്ടിയുടെ പിന്തുണയോടെയാണ് രാഹുൽ നിയമസഭയിലേക്ക് എത്തിയതെന്ന രീതിയിൽ പ്രചാരണമുണ്ടായി.