/kalakaumudi/media/media_files/2025/12/27/police-jeep-2025-12-27-12-01-51.jpg)
കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം ആശുപത്രിയിൽ എത്തിക്കാതെ കടന്നുകളഞ്ഞതായി ഗുരുതര പരാതി.
അപകടത്തിൽ പൊലീസുകാരനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ രണ്ടുമണിയോടെ ചെല്ലാനം മാളികപ്പറമ്പ് ഐസ് പ്ലാന്റിനു സമീപമായിരുന്നു സംഭവം.
ഫോർട്ട് കൊച്ചിയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കിൽ വന്ന ആലപ്പുഴ കൊമ്മാടി സ്വദേശി രാജേന്ദ്രന്റെ മകൻ അനിൽ (28), സുഹൃത്ത് രാഹുൽ സാബു (29) എന്നിവരെ വാഹന പരിശോധനയുടെ ഭാഗമായി പൊലീസ് തടയാൻ ശ്രമിച്ചതാണ് അപകടത്തിൽ ഇടയാക്കിയത്.
അപകടത്തിൽ അനിലിന്റെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ കൈ ഒടിയുകയും ചെയ്തു.
കൃത്യനിർവഹണം തടസപ്പെടുത്താൻ സിപിഒ ബിജുമോനെ ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നു കാട്ടി അനിലിനും രാഹുൽ സാബുവിനുമെതിരെ പൊലീസ് കേസെടുത്തു.
വീഴ്ചയിൽ ബിജുമോന്റെ ബോധം നഷ്ടപ്പെട്ടു.
അനിലിന്റെ മൂക്കിന്റെ പാലം തകരുകയും 34 പല്ലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കൂടാതെ കാലുകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
രാഹുലിന് കാര്യമായ പരിക്കില്ല.
പിന്നാലെ സിപിഒ ബിജുമോനെ മാത്രം വാഹനത്തിൽ കയറ്റി പൊലീസ് പോയി എന്നാണ് പരാതി.
അനിലിന് ഗുരുതരമായി പരിക്കുണ്ടെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും രാഹുൽ പറഞ്ഞെങ്കിലും പൊലീസ് അത് അവഗണിച്ച് സ്ഥലത്തു നിന്നു പോയി എന്നാണ് ആരോപണം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
