/kalakaumudi/media/media_files/2026/01/02/natee-2026-01-02-16-20-40.jpg)
കോഴിക്കോട്: മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദാണ് ഡിജിപിക്ക് പരാതി നൽകിയത്.
പേര് നോക്കി മതം കണ്ടെത്തി മതന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
സമൂഹത്തിൽ ഭിന്നിപ്പും സാമുദായിക സ്പർധയും ഉണ്ടാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്.
മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത്.
കഴിഞ്ഞദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാൾ മുസ്ലീങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞദിവസം വർക്കലയിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായ വെള്ളാപ്പള്ളി ഒരു ചാനലിന്റെ മൈക്ക് തട്ടിമാറ്റിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
