/kalakaumudi/media/media_files/tC4GHy5vyy0GV6T4GwlT.jpg)
സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവനടിയുടെ പരാതിയില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പോലീസാണ് സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ, ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസില്‍ സൂരജിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നു. അന്ന് സൂരജ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതിപട്ടിക വര്‍ഗ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് സൂരജിനെതിരേ കേസെടുത്തിരുന്നത്. കേസിനു പിന്നാലെ യൂട്യൂബര്‍ ഒളിവില്‍ പോയിരുന്നു. വീട്ടിലെത്തി പോലീസ് തിരച്ചില്‍ നടത്തിയതിനു പിന്നാലെ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.