ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന് പരാതി

ഭർത്താവിന്റെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ, ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.

author-image
Anitha
New Update
hhwh

പാലക്കാട് : യുവതിയെയും രണ്ടു കുട്ടികളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസിലയെയും രണ്ടു മക്കളെയുമാണു  കാണാതായത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ വീട്ടിൽനിന്നു ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ബാസിലയും മക്കളും വീട്ടിൽ നിന്നിറങ്ങിയത്.

ഭർത്താവിന്റെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ, ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കുടുംബ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ottapalam kerala missing case