മദ്യത്തിന് പേര് നൽകുന്നത് സംബന്ധിച്ച സർക്കാർ പരസ്യത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നുവെന്ന് ജോൺ ഡാനിയൽ പരാതിയിൽ ചൂണ്ടിക്കാട്ടി.മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്

author-image
Devina
New Update
drug

തൃശൂർ : മദ്യത്തിന് പേരിടുന്നതിന് സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ തൃശൂരിലെ കോൺഗ്രസ്സ് നേതാവ് ജോൺ ഡാനിയൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി .

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നുവെന്ന് ജോൺ ഡാനിയൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണ്.

 മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക ഘടന എന്നിവയെല്ലാം തകർക്കുന്ന മദ്യം പോലൊരു ലഹരിവസ്‌തുവിന്റെ പ്രചാരണത്തിന് സർക്കാർ സമ്മാനം വാഗ്ദാനം ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കി.

സർക്കാർ നിർമിക്കുന്ന മദ്യത്തിന് പൊതുജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ചതും അതിന് സമ്മാനം വാഗ്ദാനം ചെയ്തതും സംസ്ഥാനത്തിൻറെ മദ്യനയത്തിന് വിരുദ്ധവും നിയമലംഘനവും പൗരാവകാശ ലംഘനവുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

പരസ്യത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു.

 മികച്ച പേരും ലോ​ഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.