/kalakaumudi/media/media_files/kzE5oSWuYUswaxonIrjN.jpeg)
എ ഡി എം. നവീന്‍ ബാബുവിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുടുംബം പരാതി നല്‍കിയാല്‍ ഇടപെടല്‍ നടത്തുമെന്ന് സന്ദര്‍ശനത്തിനു ശേഷം ഗവര്‍ണര്‍ പറഞ്ഞു.കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയതാണെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടില്‍ ചെലവഴിച്ചു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം കുടുംബാംഗങ്ങളോട് അന്വേഷിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
