സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം തുടങ്ങി

സംസ്ഥാനത്തെഏതൊരു പൗരനും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പു വരുത്തുന്നതിന്റെ  ഭാഗമായുളള ഡിജി കേരളം  സമ്പൂർണ്ണ സിജിറ്റൽ സാക്ഷരത യജ്ഞ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: സംസ്ഥാനത്തെഏതൊരു പൗരനും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പു വരുത്തുന്നതിന്റെ  ഭാഗമായുളള ഡിജി കേരളം  സമ്പൂർണ്ണ സിജിറ്റൽ സാക്ഷരത യജ്ഞ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ചെയർമാനും, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് കോ  ചെയർമാനും തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ: ഡയറക്ടർ വി പ്രദീപ് കൺവീനറും ആയ ജില്ലാതല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് തലം വരെയുള്ള അൻപതിനായിരത്തോളം സന്നദ്ധ പ്രവർത്തകരുടെ നേത്യത്വത്തിലാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം നടപ്പിലാക്കുന്നത് ജില്ലാ തല കമ്മിറ്റികൾക്കുപുറമെ എം എൽ എമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം തലത്തിലും , തദ്ദേശ  സ്ഥാപന അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ  ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലത്തിലും, വാർഡ് - ഡിവിഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡ് തലത്തിലും കമ്മിറ്റികൾ രൂപീകരിച്ച്  അങ്കണവാടി വർക്കർമാർ, ആശാ പ്രവർത്തകർ , സാക്ഷരത  പ്രേരക്മാർ, വായനശാല, റെസിഡന്റ്സ് അസോസിയേഷൻ, യുവജന ക്ലബ്ബുകൾ എന്നിവയുടെ ഭാരവാഹികൾ, തൊഴിലുറപ്പ് കൺവീനർമാർ, കുടുംബശ്രീ ഭാരവാഹികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ  മുഴുവൻ വ്യക്തികളിലേക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത് ഇതിന്റെ ആദ്യ ഘട്ടമായി സന്നദ്ധ പ്രവർത്തകർക്കുള്ള  ജില്ലാതല പരിശീലനം പൂർത്തിയായി രണ്ടാംഘട്ടമായി നിയോജക മണ്ഡലം, പഞ്ചായത്ത്, നഗരസഭ തല കമ്മിറ്റികളുടെ രൂപീകരണം നടന്നു വരുന്നു മൂന്നാം ഘട്ടമായി വാർഡ് തലത്തിലുള്ള കമ്മിറ്റികളുടെ രൂപീകരണം ഈ മാസം 31 ന് മുൻപ് പൂർത്തീകരിക്കും അടുത്ത ഘട്ടമായി ഓഗസ്റ്റ് 15 വരെ വിപുലമായ സർവ്വേ, പ്രചാരണ പരിപാടികൾ എന്നിവ നടത്തും തുടർന്ന്   സെപ്റ്റംബർ  മുപ്പതിന്  മുൻപായി ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തിയാക്കി ഒക്ടോബർ ഒന്ന് മുതൽ പഞ്ചായത്ത് - നഗരസഭകൾ സമ്പൂർണ്ണ ഡിജിൽ സാക്ഷരത കൈവരിച്ചതായുളള പ്രഖ്യാപനം നടത്തും തുടർന്ന് ഒക്ടോബർ 20 ന് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത  നേടിയ ജില്ലയായി എറണാകുളം ജില്ലയെ പ്രഖ്യാപിക്കും ഈ യജ്ഞത്തിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങൾ ജില്ലാതല കമ്മിറ്റി ഏർപ്പെടുത്തും  സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തിയാക്കി ആദ്യം പ്രഖ്യാപനം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാതലത്തിൽ പ്രത്യേക ആദരവ് നൽകുമെന്നും സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞത്തിൽ മുഴുവൻ വ്യക്തികളും പങ്കെടുക്കണമെന്നും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു

kakkanad news