സമഗ്രവോട്ടർപട്ടിക പരിഷ്കരണം ; തിരുവനന്തപുരത്ത് പുറത്തായവരിൽ 85,000 ഫ്‌ളാറ്റ് മേൽവിലാസക്കാർ

സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തലസ്ഥാനജില്ലയിലെ തിരുവനന്തപുരം വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നഗരമണ്ഡലങ്ങളിൽ 1.61 ലക്ഷംവോട്ടർ അപ്രത്യക്ഷമായതിനു പിന്നിൽ നോ മാപ്പിങ് വിഭാഗത്തിലെ വോട്ടർമാരുടെ വർധനയെന്നു വ്യക്തമായി.

author-image
Devina
New Update
votee

തിരുവനന്തപുരത്ത്: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തലസ്ഥാനജില്ലയിലെ തിരുവനന്തപുരം വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നഗരമണ്ഡലങ്ങളിൽ 1.61 ലക്ഷംവോട്ടർ അപ്രത്യക്ഷമായതിനു പിന്നിൽ നോ മാപ്പിങ് വിഭാഗത്തിലെ വോട്ടർമാരുടെ വർധനയെന്നു വ്യക്തമായി.

2002 വോട്ടർപട്ടികയുമായി കൂട്ടിയിണക്കുന്ന വിവരങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിലെ വർധനയാണ് ഇത്രയധികം പേർ പുറത്താകാൻ കാരണമായത്.

 ഫ്‌ളാറ്റുകളിൽ താമസക്കാരായിരുന്നെന്നു രേഖകളിലുണ്ടായിരുന്ന 85,000 പേരെയെങ്കിലും കണ്ടെത്താനായില്ല. നഗരങ്ങളിലേക്കു കുടിയേറുന്നവർ ഏറെയാകുമ്പോൾ ഇതു സംഭവിക്കാമെങ്കിലും തിരുവനന്തപുരം ജില്ലയിലെ ഈ മണ്ഡലങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നാണ് സൂചന.

ഇതിൽ വട്ടിയൂർക്കാവിലായിരുന്നു കൂടുതൽ പേർ. 42,506 തിരുവനന്തപുരം മണ്ഡലത്തിൽ 36,258 നേമത്ത് 36,262 കഴക്കൂട്ടത്ത് 34,538 പേരെയും ഇങ്ങനെ എസ്‌ഐആറിന്റെ ഭാഗമായ വിവരശേഖരണത്തിനിടെ കണ്ടെത്തി.

 മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ തദ്ദേശ ജനപ്രതിനിധികളുടെ ശുപാർശയോടെ കോർപറേഷൻ നൽകിയ റസിഡൻസ് സർട്ടിഫിക്കറ്റുകളാണ് പുറത്തുനിന്നു വന്നു താമസിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ രേഖയായത്.

ഇവരിൽ ചിലരെങ്കിലും ദൂരെ ജില്ലകളിൽ സ്ഥിരതാമസക്കാരുമായിരുന്നു. എസ്‌ഐആറിൽ രേഖകൾ സമർപ്പിക്കുന്നതും മാപ്പിങ്ങും നിർബന്ധമായതോടെ ഇവരെ ഒഴിവാക്കാൻ ബൂത്ത് ലവൽ ഓഫിസർമാർ നിർബന്ധിതരായി.

ഓരോ മണ്ഡലത്തിലും ഇത്തരക്കാരുടെ എണം ഇരുപതിനായിരത്തിലേറെയായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

 അതേസമയം വോട്ടർമാർ അപ്രത്യക്ഷമായ വിവരം പുറത്തുവന്നതോടെ 4 മണ്ഡലങ്ങളിലും വീണ്ടും വോട്ടർമാരെ ചേർക്കാർ 3 മുന്നണികളും മത്സരിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്.