കൊച്ചി: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബസ് കണ്ടക്റ്റർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദിനെയാണ് (54) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വൈപ്പിൻ മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിന്‍റെ കണ്ടക്റ്ററാണ് പ്രതി.ഇൻസ്പെക്ടർ സുനിൽ തോമസിന്‍റെ നേതൃത്വത്തിൽ എസ്ഐ അഖിൽ വിജയകുമാർ, സീനിയർ സിപിഒ ചിത്ര, സിപിഒ മാരായ വി.ജി. ഷിബു, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ബസിൽ വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ കണ്ടക്‌റ്റർ അറസ്റ്റിൽ
യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബസ് കണ്ടക്റ്റർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദിനെയാണ് (54) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
New Update