/kalakaumudi/media/media_files/2025/07/30/conductor-2025-07-30-10-13-59.jpg)
കണ്ണൂര്‍ : തലശേരി - തൊട്ടില്‍പാലം റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്ന് ബസ് തൊഴിലാളികളുടെ പണിമുടക്ക്. തലശേരി - തൊട്ടില്‍പാലം റൂട്ടിലാണ് ബസ് തൊഴിലാളികള്‍ പണിമുടക്കിയത്. ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തില്‍പ്പെട്ട ഏഴംഗ സംഘമാണ് ഇന്നലെ കണ്ടക്ടറെ ആക്രമിച്ചത്. പ്രതികളായ സവാദും വിശ്വജിത്തും നേരത്തെ ക്രിമിനല്‍ കേസുകള്‍ ഉളളവരാണ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. ചൊക്ലി പൊലീസ് പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകള്‍ ചുമത്തി കേസെടുത്തു.