എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും,രാഹുൽ എം എൽ എ സ്ഥാനത്തുനിന്ന് പുറത്താകുമോ?

കോൺഗ്രസിൽ നിന്ന് റോജി എം ജോണും ലീഗിൽ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങൾ.ജാമ്യത്തിൽ ഇറങ്ങിയെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല

author-image
Devina
New Update
rahul mamkootathil

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോൾ ബജറ്റിലെ പൊതുചർച്ചയാണ് പ്രധാന അജണ്ട. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിലെത്തുന്നതും ഇന്നാണ്.

കോൺഗ്രസിൽ നിന്ന് റോജി എം ജോണും ലീഗിൽ നിന്നുളള യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങൾ. ഇവർ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാർലമെന്റ് യോഗം ചർച്ച ചെയ്യും.

ജാമ്യത്തിൽ ഇറങ്ങിയെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതൽ നാലുവരെയാണ് ബജറ്റിൽ പൊതുചർച്ച. അഞ്ചിന് നടപ്പുസാമ്പത്തികവർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർഥനകൾ, കഴിഞ്ഞ ഏതാനും സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർഥനകൾ എന്നിവ അവതരിപ്പിക്കും.

എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ തുടങ്ങിയതിനാൽ എംഎൽഎമാരുടെ ഹാജർ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എംവി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റൻ. ജാഥ കടന്നുപോകുന്ന വടക്കൻ ജില്ലകളിലെ എംഎൽഎമാർ മണ്ഡലങ്ങളിലാകുമെന്നതിനാൽ ഇവർ സഭാ സമ്മേളനത്തിനെത്തില്ല.