/kalakaumudi/media/media_files/2024/10/17/8TO8WUOHLhB9fPd2C5bv.jpg)
പാലക്കാട്: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടർന്നായിരുന്നു പുറത്താക്കൽ.ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി.
അതേസമയം, ഇടതുപക്ഷത്തോടെ ഒപ്പമുണ്ടാകുമെന്ന് സരിൻ പറഞ്ഞു. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് സരിൻ കൂട്ടിച്ചേർത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി സരിൻ മത്സരിക്കുമെന്നാണ് വിവരം. ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനോട് ചേർന്ന് മത്സരിക്കുമെന്നും സരിൻ പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നു എന്ന് സരിൻ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ പുറത്താക്കൽ. സരിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ തന്നെ സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുമെന്നാണ് വിവരം.