നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ശശിതരൂരിനെ പ്രചാരണത്തിനിറക്കേണ്ടെന്ന് കോണ്‍ഗ്രസ് തിരുമാനം. മോദിയുടെ വിശ്വസ്തനായി തരൂര്‍ മാറിയെന്ന ആരോപണം നിലനില്‍ക്കേ തരൂരിനെ ഇറക്കിയാല്‍ അത് സിപിഎം ആയുധമാക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ അയച്ച പാര്‍ലമെന്ററി പ്രതിനിധിസംഘത്തെ നയിച്ചത് ശശിതരൂര്‍ ആയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം തരൂരിന്റെ പേര് നല്‍കിയില്ലങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം നിലക്ക് അമേരിക്കയിലേക്കുള്ള പ്രതിനിധിസംഘത്തിന്റെ തലവനായി ശശി തരൂരിനെ നിയോഗിക്കുകയായിരുന്നു.
ഇതോടെ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും അകലുകയാണെന്ന സൂചന ശക്തമായി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ചതോടെയാണ് ശശി തരൂര്‍ നെഹ്‌റു കുടുംബത്തിന് അനഭിമതനായത്. രാഹുല്‍ ഗാന്ധിയുമായി ഇടഞ്ഞ ശശി തരൂര്‍ കേരളത്തില്‍ വേരുറപ്പി്ക്കാന്‍ ശ്രമിച്ചെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റെക്കെട്ടായി നിന്ന് അതിന് എതിര്‍ത്ത് പരാജയപ്പെടുത്തി.
മോദിയുടെ സ്വന്തം ആളായ മാറിയ ശശി തരൂരിനെ ഇറക്കിയാല്‍ മുസ്‌ളീം വിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭീതിയും കോണ്‍ഗ്രസിനു നന്നായുണ്ട്. സിപിഎം ഈ വിഷയം നന്നായി ഉപയോഗിക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പുണ്ട്. അതുകൊണ്ടാണ് തരൂരിനെ നിലമ്പൂരില്‍ പ്രചാരണത്തിന് ഇറക്കാതിരിക്കുന്നത്. തരൂര്‍ ഒഴിച്ചുള്ള എംപിമാരും വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങളും നിലമ്പൂരില്‍ ക്യാമ്പ് ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
ശശി തരൂര്‍ നിലമ്പൂരില്‍ പ്രചാരണത്തിന് വരേണ്ടെന്ന് കോണ്‍ഗ്രസ്
നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ശശിതരൂരിനെ പ്രചാരണത്തിനിറക്കേണ്ടെന്ന് കോണ്‍ഗ്രസ് തിരുമാനം. മോദിയുടെ വിശ്വസ്തനായി തരൂര്‍ മാറിയെന്ന ആരോപണം നിലനില്‍ക്കേ തരൂരിനെ ഇറക്കിയാല്‍ അത് സിപിഎം ആയുധമാക്കുമോ എന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്.
New Update