/kalakaumudi/media/media_files/2025/11/13/sunny-joseph-2025-11-13-10-52-20.jpg)
തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതി തെളിക്കുമെന്നും സ്വർണമോഷണത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു .
മണ്ഡല മകരവിളക്കിന് നടതുറക്കുന്ന ദിവസം എല്ലാ വാർഡുകളിലും കോൺഗ്രസ് പ്രതിഷേധ ജ്യോതി തെളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ദേവസ്വം ബോർഡ് അധ്യക്ഷനായി കെ ജയകുമാറിനെ നിയോഗിച്ചതിന് കാരണം സിപിഎമ്മിൽ നിന്നും ആരും യോഗ്യരല്ല എന്ന് വ്യക്തമായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല സ്വർണമോഷണത്തിൽ മുഴുവൻ പ്രതികളെയും പുറത്തുകൊണ്ടുവരണം എന്നും നിലവിലെ സാഹചര്യത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും നഷ്ടപ്പെട്ട സ്വർണം എത്രയെന്ന് തിട്ടപ്പെടുത്താനോ അത് വീണ്ടെടുക്കാനോ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
