'ഇത് നിര്‍ണായകമായ തിരഞ്ഞെടുപ്പ്, എല്ലാ സീറ്റിലും യുഡിഎഫ് ജയിക്കും': എ കെ ആന്റണി

കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

author-image
anumol ps
Updated On
New Update
a k anthony

എ കെ ആന്റണി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: ഇത് ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

''തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച സാഹചര്യത്തില്‍ ഇന്നലെ വൈകിട്ടോട് കൂടി തന്നെ കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും എതിരെ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയില്‍ ഇന്നത്തെ പോളിംഗ് കഴിയുമ്പോള്‍ ഇടതുമുന്നണി തകരും, ബിജെപി തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസം.'' എന്ന് എ കെ ആന്‍ണി പറഞ്ഞു. 

 

 

udf loksabha electon 2024 ak anthony