മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച കോൺഗ്രസ്സ് നേതാവ് കസ്റ്റഡിയിൽ

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നടപടി സ്വീകരിച്ചത്

author-image
Devina
New Update
subrah

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ.

 കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നടപടി സ്വീകരിച്ചത്.

കലാപാഹ്വാനം നടത്തിയെന്നുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എൻ. സുബ്രഹ്മണ്യനെതിരെ ചേവായൂർ പൊലീസ് സ്വമേധയാ കേസെടുത്തത്.

 കേസെടുത്തിട്ടും പോസ്റ്റ് നീക്കാൻ സുബ്രഹ്മണ്യൻ തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മൊഴിയുൾപ്പെടെ രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുക.