/kalakaumudi/media/media_files/2025/12/19/sandeep-2025-12-19-14-16-05.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ ഇരയെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കലിനും മുൻകൂർ ജാമ്യം.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് നസീറയാണ് ഇരുവർക്കും ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
അതിജീവിതയുടെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ ആണ് നടപടി.
സമാനമായ നടപടികൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.
അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.
കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രാഹുൽ ഈശ്വർ, പാലക്കാട് സ്വദേശിയായ വ്‌ലോഗർ എന്നിവരും കേസിൽ പ്രതികളാണ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ പ്രകാരമായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
