വാഹനം തടഞ്ഞ് പരിശോദന നടത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

വെള്ളിയാഴ്ച രാത്രിയില്‍ നിലമ്പൂര്‍ വടപുറത്താണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.വാഹനം ഓടിച്ചിരുന്നത് ഷാഫി പറമ്പില്‍ എംപിയായിരുന്നു.

author-image
Sneha SB
Updated On
New Update
BLUE BOX

നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടവും ഷാഫി പറമ്പിലും സഞ്ചരിച്ച വാഹനം പരിശോദിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും.വെള്ളിയാഴ്ച രാത്രിയില്‍ നിലമ്പൂര്‍ വടപുറത്താണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.വാഹനം ഓടിച്ചിരുന്നത് ഷാഫി പറമ്പില്‍ എംപിയായിരുന്നു.മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും ഇന്‍സള്‍ട്ടായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.യുഡിഎഫിന്റെ വാഹനങ്ങള്‍ മാത്രമാണ് പരിശോദിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.എന്നാല്‍ എല്ലാവരുടെയും വാഹനങ്ങള്‍ പരിശോദിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.ഇടത് എംപിയായ കെ.രാധാകൃഷ്ണന്റെ വാഹനവും ഇന്ന് രാവിലെ പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.'


'ഭക്ഷണം കഴിച്ചുവരുമ്പോഴാണ് പോലീസുകാരന്‍ കൈ കാണിച്ച് നിര്‍ത്തിയത്. പോലീസുകാര്‍ക്ക് വാഹനം പരിശോധിക്കാനുള്ള അവകാശം ഉണ്ട്.ഞങ്ങളതിനോട് സഹകരിച്ചു. ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. പെട്ടി പുറത്തെടുക്കാനും പറഞ്ഞു. എല്ലാം ഞാന്‍ തന്നെ പുറത്തെടുത്ത് വെച്ചു. അപ്പോ പറഞ്ഞു, കുഴപ്പമില്ല, പോയ്ക്കോളൂവെന്ന്. അത് ശരിയല്ല.നിങ്ങള്‍ പുറത്ത് നിന്ന് നോക്കിയാല്‍ കാണുമോ എന്ന് ഞാന്‍ ചോദിച്ചു. പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ ഇല്ലയോ എന്ന് പറയാനും ആവശ്യപ്പെട്ടു.അതിന്റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു' ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.' അടച്ചിരുന്ന പെട്ടി പുറത്തെടുത്തുവെച്ചാല്‍ എങ്ങനെയാണ് അതിനകത്തുളളത് എന്താണന്ന് അറിയുക.അവിടെ കുറേ ആളുകള്‍ കൂടിയിരുന്നു. അവരുടെ മുന്നില്‍ ഇന്‍സള്‍ട്ട് ചെയ്യുക എന്നതായിരുന്നു അപ്പോള്‍ ഉദ്ദേശം' രാഹുലും മാങ്കൂട്ടത്തിലും പ്രതികരിച്ചു.' പാലക്കാട് ഉപതിരഞ്ഞടുപ്പിലും കോണ്‍ഗ്രസ്‌നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പരിശോദന നടത്തിയിരുന്നു.നീലപ്പെട്ടിയില്‍ കളളപ്പണം കടത്തിയെന്നായിരുന്നു ആരോപണം എന്നാല്‍ പരിശോദനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

Shafi parambil by election rahul mankoottathil